കുടിക്കാൻ കുറച്ച് വെള്ളം തരുമോ? കൊയിലാണ്ടിയിൽ വെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തിയ യുവാവ് വയോധികയുടെ സ്വർണ്ണ ചെയിൻ കവർന്നു, സിസിടിവി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്


Advertisement

കൊയിലാണ്ടി: വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് വയോധികയുടെ സ്വർണ്ണമായ പൊട്ടിച്ച് കടന്നു. മൊയ്തീംപള്ളിക്ക് സമീപം സി.കെ ഹൗസിൽ നഫീസ(70)യുടെ രണ്ട് പവന്റെ സ്വർണ്ണ മാലയാണ് കവർന്നത്. ഇന്നലെ വെെകീട്ട് മൂന്ന് മണിക്ക് ശേഷമാണ് സംഭവം.

Advertisement

വീട്ടിൽ ആരുമില്ലാത്ത സമയമാണ് യുവാവ് വീട്ടിലെത്തിയത്. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടത് പ്രകാരം അടുക്കളയിലേക്ക് പോയതായിരുന്നു നഫീസ. ഈ സമയം അടുക്കളയിലെത്തി യുവാവ് കഴുത്തിൽ അണിഞ്ഞിരുന്ന ചെയിൻ പൊട്ടിച്ച് ഓടുകയായിരുന്നു.

Advertisement

നഫീസയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം മോഷണ വിവരം അറിയുന്നത്. . സംഭവത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ചെയിൻ പൊട്ടിച്ച് ഓടുന്ന യുവാവിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ദൃശ്യം കാണാം.

Advertisement

Summary: A young man from koyilandy steals an old lady’s gold chain