കാട്ടിലപ്പീടിക സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു
കാട്ടില പീടിക: കാട്ടിലപ്പീടിക വന്ദനത്തിൽ വിവേക് ട്രെയിൻ തട്ടി മരിച്ചു. മുപ്പത് വയസ്സായിരുന്നു. എറണാകുളത്ത് വെച്ചാണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
എറണാകുളത്ത് ഐ.ടി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു വിവേക്. എലത്തൂർ ന്യൂസ് പേപ്പർ ഏജന്റായ ബാബുവിന്റെയും സിവിൽ എഞ്ചിനീയർ പുതിയൊട്ടുകണ്ടി ബാവകുമാരിയുടെയും മകനാണ്. സഹോദരി: അനുപമ.
വിവരമറിഞ്ഞ് ബന്ധുക്കൾ എറണാകുളത്തേക്ക് തിരിക്കുകയും ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.