ഉള്ള്യേരി കരുവണ്ണൂരില്‍ ബസിനും പിക്കപ്പ് വാനിനും ഇടയിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പാലേരി സ്വദേശി


പേരാമ്പ്ര: ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാതയില്‍ കരുവണ്ണൂരില്‍ വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. പാലേരി ചരത്തിപ്പാറ അനീഷിന്റെ ഭാര്യ രമ്യ(33) ആണ് മരിച്ചത്. പരിക്കേറ്റ അനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവണ്ണൂര്‍ ടൗണില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.

ബസിനും പിക്കപ്പ് വാനിനും ഇടയില്‍ സ്‌ക്കൂട്ടര്‍ കുടുങ്ങിപ്പോയാണ് അപകടമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് വരികയായിരുന്ന പുലരി ബസിന് പിന്നിലായി സ്‌ക്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പേരാമ്പ്ര ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാന്‍ തട്ടുകയായിരുന്നു. ബസിനടിയില്‍പ്പെട്ടാണ് രമ്യ മരിച്ചത്‌.

മക്കള്‍: ആദിദേവ് (വിദ്യാർത്ഥി പടത്തു കടവ് ഹോളീ ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ ), ദേവദത്ത് (വിദ്യാർത്ഥി പടത്തു കടവ് ഹോളീ ഫാമിലി യു.പി സ്കൂൾ).