കേന്ദ്രസര്‍ക്കാര്‍ വന്‍ കുത്തകകള്‍ക്ക് വേണ്ടി തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണം; കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ്
കൊയിലാണ്ടി: കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ നയിക്കുന്ന തീരദേശ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സ്വാഗത സംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു.
കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ വന്‍ കുത്തകകള്‍ക്ക് വേണ്ടി തീരദേശ വാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ആവശ്യപ്പെട്ടു. 10 ലക്ഷത്തോളം മത്സ്യ തൊഴിലാളികളെ നേരിട്ടും അത്രത്തോളം പേരെ പരോക്ഷമായും ബാധിക്കുന്ന ഈ നടപടി ഉപേക്ഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ കെ.എം പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. വിനോദ് കിഴക്കയില്‍ അരുണ്‍ തോമസ്, എം. ഷംസുദ്ദീന്‍, വി.പി ചന്ദ്രന്‍, എം റഷീദ്, ബാസിദ് ചേലക്കോട്, സന്തോഷ് കുര്യന്‍, എം. സുധാകരന്‍, അബ്ദുള്‍ റസാക്ക് മായനാട്. ഷിനോജ് പുളിയോലില്‍, എം. മുഹമ്മദാലി, പി. മിഷബ് എന്നിവര്‍ പ്രസംഗിച്ചു. കെ.എം പോള്‍സണ്‍ ചെയര്‍മാനും അരുണ്‍ തോമസ് ജനറല്‍ കണ്‍വീനറുമായിട്ടുള്ള 101 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.