കൊയിലാണ്ടില്‍ വീണ്ടും മോഷണം; വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയുടെ സ്വര്‍ണമാല പൊട്ടിച്ചു; കള്ളനെത്തിയത് വീട്ടില്‍ ആളില്ലാത്ത നേരംനോക്കി


കൊയിലാണ്ടി: വൃദ്ധയുടെ കഴുത്തില്‍ നിന്നും മോഷ്ടാവ് സ്വര്‍ണമാല പൊട്ടിച്ചു. കൊരയങ്ങാട് തെരു കൊമ്പന്‍ കണ്ടി ചിരുതേയിയുടെ സ്വര്‍ണമാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഇന്ന് രാവിലെ എഴ് മണിയോടെയായിരുന്നു സംഭവം.

വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിരുതേയിയുടെ വായ പൊത്തിപ്പിടിച്ചാണ് കള്ളന്‍ ഒന്നര പവനോളം വരുന്ന മാല പൊട്ടിച്ചെടുത്തത്. സംഭവസമയത്ത് വീട്ടില്‍ ചിരുതേയി ഒറ്റയ്ക്കായിരുന്നു. ഉടന്‍ തന്നെ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

[mid4