അഞ്ച് വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അത്തോളി സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍


Advertisement

എലത്തൂര്‍:
അഞ്ച് വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി കൊടശ്ശേരി സ്വദേശി അബ്ദുല്‍ നാസറിനെയാണ് അറസ്റ്റു ചെയ്തത്. പീഡനത്തിന് ഇരയായവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.

Advertisement

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ പീഡന വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനാണ് പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ച് കുട്ടികള്‍ അധ്യാപകന്റെ പീഡനത്തിന് ഇരയായതായി മനസിലായത്. ഇതേത്തുടര്‍ന്നാണ് അബ്ദുല്‍ നാസറിനെ കസ്റ്റഡിയിലെടുത്തത്.

Advertisement

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. കൂടുതല്‍ കുട്ടികള്‍ ഇയാളുടെ പീഡനത്തിന് ഇരയായതായി പൊലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ വരുംദിവസങ്ങളില്‍ സ്‌കൂളിലെ ആണ്‍കുട്ടികളടക്കമുള്ളവരെ കൗണ്‍സിലിങ്ങിന് വിധേയമാക്കാനാണ് ആലോചിക്കുന്നത്.

Advertisement