കൊല്ലത്ത് സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് പോലീസ്‌


കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടു പോയത്. സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസില്‍ പോകവെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം.

തുടര്‍ന്ന് കുട്ടിയുടെ കുടുംബം പോലീസിനെ ഫോണ്‍ വിളിച്ച് വിവരം പറയുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട കാറിലാണ് സംഘമെത്തിയത്. കാറില്‍ നാലു പേരായിരുന്നു ഉള്ളത്. സഹോദരനെയും സംഘം തട്ടിക്കൊണ്ടു പോവാന്‍ ശ്രമിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ കൊല്ലം പൂയപ്പള്ളി പോലീസ് അന്വേഷം ആരംഭിച്ചു. സ്ഥലത്ത് നിന്നും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.