62-ാമത് കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം; പേരാമ്പ്രയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു


പേരാമ്പ്ര: 62-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് ആന്റ് പന്തൽ കാൽനാട്ടിൽ കർമ്മം സംഘാടകസമിതി ചെയർമാൻ ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.

ഡിസംബർ നാലു മുതൽ എട്ടുവരെ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂളിൽ വച്ച് വിവിധ വേദികളിലായാണ് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. വിനോദൻ,ഡി ഡി ഇ സി.മനോജ് കുമാർ, ആർ.ഡി.ഡി കെ. സന്തോഷ് കുമാർ, രാജൻ മരുതേരി, സി.പി.അസീസ് മാസ്റ്റർ ,കെ. ലോഹ്യ, എ ഇ ഒ ബിനോയ് കുമാർ, പ്രിൻസിപ്പാൾ നിഷിത.കെ, ഹെഡ്മാസ്റ്റർ പി. സുനിൽകുമാർ,സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി കൺവീനർ സുനിൽകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.