‘സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണം’; മുൻ കൃഷിവകുപ്പ് മന്ത്രി കെ.പി മോഹനൻ


മേപ്പയ്യൂർ: കേരളത്തിലെ സമഗ്ര മേഖലകളിലും പടർന്ന് പന്തലിച്ചു നിൽക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ കച്ചകെട്ടി ഇറങ്ങിയത് അവസാനിപ്പിക്കണമെന്ന് മുൻ കൃഷിവകുപ്പ് മന്ത്രി കെ.പി മോഹനൻ എംഎൽഎ. മേപ്പയ്യൂർ കൊഴുക്കല്ലൂരിൽ പ്രവർത്തിക്കുന്ന കൊഴുക്കല്ലൂർ അഗ്രികൾച്ചർ വെൽഫയർ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

‘സഹകരണ പ്രസ്ഥാനത്തിന്റെ സഹായവും ആനുകൂല്യവും പറ്റാത്ത ഒരു കുടുംബം പോലും കേരളത്തിൽ ഉണ്ടാവില്ല. അത്രയേറെ സാധ്യതകളുള്ള സഹകരണ പ്രസ്ഥാനത്തെ നിലനിർത്തേണ്ടത് നാട്ടുകാരുടെ കൂടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. സംഘം പ്രസിഡന്റ്‌ ബി.ടി സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു.

പി.എ.സി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ മനയത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണവും സ്ട്രോംഗ് റൂം ഉദ്ഘാടനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി രാജൻ കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തു. ഗ്രൂപ്പ് ലോൺ ഉദ്ഘാടനം സഹകരണ വെൽഫെയർ ബോർഡ് മെമ്പർ എൻ.കെ വത്സൻ, ഓണക്കോടി പദ്ധതി ഉദ്ഘാടനം അസി: രജിസ്ട്രാർ ജി ഗീതാനന്ദൻ, മികച്ച സ്വയം സഹായ സംഘങ്ങൾക്കുള്ള ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ, ഓഡിറ്റ് അസി: ഡയറക്ടര്‍ എം.കെ മുഹമ്മദ്, യൂണിറ്റ് ഇൻസ്പെക്ടർ കെ.വി മനോജ് കുമാർ എന്നിവര്‍ ചെയ്തു.

പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ വി.സുനിൽ, ഭാസ്കരൻ കൊഴുക്കൂർ, ബ്ലോക്ക് മെമ്പർമാരായ ഏ.പി രമ്യ, കെ.കെ നിഷിത, സഹകരണ സ്ഥാപന പ്രതിനിധികളായ പി.ബാലൻ, ജെ.എൻ പ്രേം ഭാസിൻ, കെ.പി അനിത, കെ.സി.ഇ.സി സംസ്ഥാന പ്രസിഡന്റ്‌ സി.സുജിത്ത്, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ കെ.ഷൈനു, സഞ്ജയ് കൊഴുക്കല്ലൂർ, കെ.എം ബാലൻ, സി,കെ ശ്രീധരൻ, ഇ.കുഞ്ഞിക്കണ്ണൻ, സുരേഷ് ഓടയിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷിബിൻ രാജ് ഒ റിപ്പോർട്ട് അവതരിപ്പിച്ചു.

ജനറൽ കൺവീനർ സുധീഷ് കേളോത്ത് സ്വാഗതവും ഡയറക്ടര്‍ കെ.ടി രമേശൻ നന്ദിയും രേഖപ്പെടുത്തി.