ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് പെരുമണ്ണ സ്വദേശി മരിച്ചു


കോഴിക്കോട്: ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് മധ്യവയസ്‌കൻ മരിച്ചു. പെരുമണ്ണ പാറമ്മല്‍ സ്മിതാലയം വീട്ടില്‍ സുനില്‍കുമാര്‍ ആണ് മരിച്ചത്. നാല്പത്തിയേഴു വയസ്സായിരുന്നു.

ഇന്നലെ വൈകിട്ട് ഏഴെ കാലോടെയാണ് സംഭവം. ഗാനമേളഗായകനായ സുനിൽകുമാർ ചെറുകുളത്തൂരില്‍ ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിലായിരുന്നു പാട്ടുപാടുകയായിരുന്നു. പെട്ടന്ന് തന്നെ ശാരീരികാസ്വാസ്ഥ്യം തോന്നുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതനായ ഗോപാലകൃഷ്ണക്കുറുപ്പിന്റെയും പത്മാവതി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ചന്ദ്രന്‍ (കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക്), സിന്ധു, സ്മിത.