നടുവണ്ണൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മണിയൂര്‍ സ്വദേശിയായ 26കാരന് ദാരുണാന്ത്യം


നടുവണ്ണൂര്‍: നടുവണ്ണൂര്‍ തോട്ടുമൂലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ യുവാവ് മരിച്ചു. മണിയൂര്‍ മീനത്ത്കര സ്വദേശിയായ അഭിറാം (26) ആണ് മരണപ്പെട്ടത്.

അച്ഛനൊപ്പം ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയതായിരുന്നു യുവാവ്. തിരിച്ച് വടകരയിലേക്ക് വരവെ എന്തോ മറന്ന് കാരണം അച്ഛനെ നരക്കോട് നിര്‍ത്തി വീണ്ടും ഉള്ള്യേരിയിലേക്ക് പോകുംവഴിയാണ് അപകടം.

ഉടന്‍ തന്നെ നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു, അവിടെ നിന്നും വടകര താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിനുശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.