അറിവിന്റെ ആഘോഷമായി ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി സ്‌കൂളിലെ ‘പഠനോത്സവം’


ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ടി.എം രജുല ഉദ്ഘാടനവും, ഉപഹാര സമർപ്പണവും നടത്തി. സ്‌കൂളിലെ മുഴുവൻ കുട്ടികളും വിവിധ അക്കാദമിക മികവുകൾ അവതരിപ്പിച്ചു.

25 വർഷമായി സ്തുത്യർഹമായ സേവനം നടത്തി വരുന്ന പാചക തൊഴിലാളി സായിജ റാണിയെയും, പത്ത്‌ വർഷക്കാലമായി സ്‌കൂൾ വാഹന ഡ്രൈവറായി ജോലി ചെയ്യുന്ന കുറ്റിക്കാട്ടിൽ രാജീവനെയും പി.ടി.എയുടെ നേതൃത്വത്തിൽ ചടങ്ങില്‍ ആദരിച്ചു. പി.ടി.എ പ്രസിഡൻ്റ് പി.കെ തുഷാര അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക എൻ.ടി.കെ സീനത്ത്, സ്‌കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, എസ്.ആർ.ജി കൺവീനർ പി.കെ അബ്ദുറഹ്മാൻ, ടി.പി ജസ മറിയം, വി.ടി ഐശ്വര്യ, പി.നൂറുൽ ഫിദ, പി.സിന്ധു, വി.പി.സരിത എന്നിവർ പ്രസംഗിച്ചു. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മികവുകൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിന് കൂടിയാണ് പഠനോത്സവം നടത്തുന്നത്.

Description:A learning festival was organized at Vanmukam-Elambilad MLP School