പേരാമ്പ്രയില്‍ ബേക്കറിക്ക് തീപിടിച്ചു; പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം


പേരാമ്പ്ര: പേരാമ്പ്രയില്‍ ബേക്കറിക്ക് തീപിടിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ അനുപമ ബേക്കറിയിലെ അപ്പക്കൂടിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

പലഹാരങ്ങള്‍ ഉണ്ടാക്കുന്ന മുറിയുടെ മുകള്‍ഭാഗത്താണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. മറ്റു കെട്ടിടങ്ങളിലേക്ക് തീ പിടിക്കാത്തതിനാലാണ് വന്‍ അപകടം ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സത്യനാഥ്, സിജീഷ്, സനല്‍രാജ്, ഡ്രൈവര്‍ പ്രകാശ്, ഹോംഗാര്‍ഡ് അജിഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്നത്.