അവശ്യസാധന വില വർദ്ധനവിൽ പ്രതിഷേധം; കൊയിലാണ്ടി സപ്ലൈകോ ഔട്ട്ലെറ്റിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ച്‌ മുസ്‌ലിം യൂത്ത്‌ലീഗ്


കൊയിലാണ്ടി: അവശ്യസാധന വില വർദ്ധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി കൊയിലാണ്ടി സപ്ലൈകോ ഔട്ട്ലെറ്റിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം മുനിസിപ്പൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ അസീസ് മാസ്റ്റർ ഉഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ യൂത്ത്‌ലീഗ് പ്രസിഡണ്ട്‌ ബാസിത്ത് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത്‌ ലീഗ് പ്രവർത്തക സമിതി അംഗം സമദ് നടേരി, നിയോജക മണ്ഡലം യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി, ഹാഷിം ആദിൽ, റഫ്ഷാദ്, ഫെബിൻ, അൻവർ, നിസാം, സിറാജ്, ഇക്ബാൽ, ഫിറോസ്, സഹദ്, ഷിയാസ് എന്നിവര്‍ പ്രസംഗിച്ചു. നൗഫൽ കൊല്ലം സ്വാഗതവും സലാം ഓടക്കൽ നന്ദിയും പറഞ്ഞു.