വടകര ദേശീയ പാതയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്


വടകര: വടകര ദേശീയപാതയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടിയാണ് സംഭവം. കണ്ണൂക്കര സ്വദേശികളായ സുനീര്‍ സഹോദരി സുനീറ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ദേശീയപാതയില്‍ പാര്‍ക്കോ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന് ഇടിച്ചതോടെ രണ്ടുപേരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇടിച്ചതോടെ സ്‌കൂട്ടര്‍ ബസ്സിനുള്ളില്‍ കുരുങ്ങി മുന്നോട്ട് നീങ്ങി. ശേഷമാണ് ബസ് നിര്‍ത്തിയത്.

റോഡിലേക്ക് തെറിച്ചു വീണപ്പോള്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതും, അപകടം നടന്നയുടനെ ഇരുവരും തെറിച്ചു പോയതും വന്‍ ദുരന്തം ഒഴിവാക്കി. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.