കണ്ണൂരില്‍ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: ആറു വയസുകാരിക്ക് ദാരുണാന്ത്യം


കൊയിലാണ്ടി: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആറു വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ഇരിണാവ് സ്വദേശി ഷഹ ഷിറാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണപുരം വായനശാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

മദ്രസയില്‍ നിന്ന് കുട്ടിയെയും കൂട്ടി ബന്ധു സ്‌കൂട്ടറില്‍ മടങ്ങവെ എതിരെ വരികയായിരുന്ന ബുളളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് കുട്ടിയും യുവാവും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടനെ ഇരുവരേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

പാപ്പിനിശ്ശേരി ഹിദായത്ത് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ഷഹ. കണ്ണപ്പുരം യോഗശാലയിലെ ഷിറാസ്- ഹസീന ദമ്പതികളുടെ മകളാണ്.