സഖാവ് നൂർമഹൽ ഫാസിലിൻ്റെ നിര്യാണം; കൊയിലാണ്ടിയിൽ അനുസ്മരണം സംഘടിപ്പിച്ച് സിപിഎം
കൊയിലാണ്ടി: സിപിഎം പ്രവർത്തകൻ നൂർമഹൽ ഫാസിലിൻ്റെ നിര്യാണത്തിൽ സിപിഎം ബിച്ച് സെൻ്റർ ബ്രാഞ്ച് അനുസ്മരണം നടത്തി. കൊയിലാണ്ടി സാംസ്ക്കാരിക നിലയം ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.
സിപിഎം ലോക്കൽ സെക്രട്ടറി പി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ, കോൺഗ്രസ്സ് നേതാവ് രാജേഷ് കീഴരിയൂർ, സിപിഐ നേതാവ് ഇ.കെ അജിത്ത് മാസ്റ്റർ, കേരളാ കോൺഗ്രസ്സ് നേതാവ് റഷീദ്, സി .ഐ.ടി യു ഏരിയാ കമ്മറ്റി സെക്രട്ടറി സി.അശ്വനിദേവ്, അഡ്വ. കെ. സത്യൻ, യുവകഥാകൃത്ത് റിഹാൻ റാഷിദ്, ടി.വി ദാമോദരൻ പി.കെ ഭരതൻ അഡ്വ. പ്രശാന്ത്, സഫീർ വിസി, യു.കെ ചന്ദ്രൻ സത്താർ എന്നിവർ സംസാരിച്ചു.
ജൂൺ 19 നാണ് പൊതു പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായ ഫാസില്‍ അന്തരിച്ചത്. സി.പി.എം കൊയിലാണ്ടി ബീച്ച് സെന്‍ട്രല്‍ ബ്രാഞ്ച് അംഗമായിരുന്നു. കൊയിലാണ്ടിയുടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമായിരുന്ന വ്യക്തിത്വമായിരുന്നു ഫാസില്‍.
സി.പി.എം പ്രവര്‍ത്തകനായ കൊയിലാണ്ടി നൂര്‍മഹല്‍ ഫാസില്‍ അന്തരിച്ചു