കൊയിലാണ്ടി ചെങ്ങോട്ട്കാവില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


കൊയിലാണ്ടി: ചെങ്ങോട്ട്കാവില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പൂളത്താന്‍വീട് അമ്പലത്തിന് സമീപത്തായുള്ള ട്രാക്കില്‍ ഇന്ന്‌ രാവിലെ എട്ട്‌ മണിയോടെയാണ്‌ ട്രെയിന്‍ തട്ടിയ നിലയില്‍ അജ്ഞാതനെ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.