പാലം നിറയെ കുണ്ടും കുഴിയും; കുഴിയില്‍ വീണ് ഒരു സ്ത്രീ മരണപ്പെട്ടിട്ടും അധികാരികള്‍ കണ്ടഭാവം നടിക്കുന്നില്ല; നന്തി മേല്‍പ്പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്


നന്തി ബസാര്‍: നന്തി മേല്‍പ്പാലത്തിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി. പാലം നിറയെ കുണ്ടും കുഴികളുമാണ്. ഇരു സൈഡുകളിലും മണ്ണ് വന്ന് കൂമല കൂടുകയും കാട് പിടിച്ച് സ്ലാബുകള്‍ തകര്‍ന്ന് കാല്‍ നടയാത്രകാര്‍ക്ക് പോലും നടക്കാന്‍ പറ്റാത്ത ദുരിതപൂര്‍ണ്ണമായ അവസ്ഥയാണ്.

ഇരു സൈഡുകളിലെ കൈവേലികളും അപകട ഭീഷണിയാണ്. സിന്ധ്‌നല്‍ ബോഡുകളോ ചിഹ്നങ്ങളോ ഒന്നുമില്ല. ഈ അടുത്തായി കുഴിയില്‍ വീണ് ഒരു സ്ത്രീ മരണപ്പെട്ടിട്ടുണ്ട്. നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. അധികാരികള്‍ കണ്ടഭാവം പോലും നടിക്കുന്നില്ലയെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

എത്രയും പെട്ടെന്ന് അടിയന്തരമായി വേണ്ട നടപടികള്‍ സ്വികരിക്കണം. ശോചനീയാവസ്ഥ തുടര്‍ന്നാല്‍ യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് വരുമെന്ന് യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.മുഹമ്മദലി മുന്നറിയിപ്പ് നല്‍കി.