ഗ്യാസ് ട്രബിളിനെ നിസാരമായി കാണരുതേ, ഈ അവയവത്തെ ബാധിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും


റിയും കുറഞ്ഞും എല്ലാവര്‍ക്കുമുള്ള പ്രശ്‌നമാണ് ഗ്യാസ് ട്രബിള്‍. ദഹനക്കുറവും ആഹാരം കൃത്യസമയത്ത് കഴികാത്തതുമെല്ലാം ഇതിന് കാരണമാകാം. ഗ്യാസ് ട്രബിള്‍, അസിഡിറ്റി, മലബന്ധം എന്നിങ്ങനെ ഒരുപിടി പ്രയാസങ്ങള്‍ ദഹനക്കുറവിന്റെ ഭാഗമായി ഉണ്ടാകാം. എന്നാല്‍ ആളുകള്‍ പൊതുവെ ഇത് അവഗണിക്കുകയാണ് പതിവ്. കലശലായ വേദന വരുമ്പോഴോ മറ്റോ എന്തെങ്കിലും മരുന്ന് കഴിക്കുന്നതല്ലാതെ പൊതുവെ കൃത്യമായി ചികിത്സിക്കാറില്ല.

എന്നാല്‍ ഏറെക്കാലം ഇത് നീണ്ടുനിന്നാല്‍ സ്ഥിതി സങ്കീര്‍ണമായും. കുടലിനെയും വയറിന്റെ ആരോഗ്യത്തെയും അതുവഴി മാനസികാരോഗ്യത്തെയുമെല്ലാം ദഹനപ്രശ്‌നങ്ങള്‍ കാലക്രമേണ ബാധിക്കും. ഇതൊന്നുമല്ലാതെ കാലക്രമേണ ഇത് ശരീരത്തിലെ അന്നനാളത്തെ ബാധിക്കും. എങ്ങനെയെന്നു പറയാം.

അന്നനാളത്തിന്റെ അകത്തെ ഭിത്തി നശിച്ചുപോകുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. എരിച്ചില്‍, ഛര്‍ദ്ദി, വേദന എന്നിങ്ങനെ ഭക്ഷണം തന്നെ കഴിക്കാന്‍ പ്രയാസമാകുന്ന അവസ്ഥയുണ്ടാകും.

ആദ്യമെല്ലാം കുറച്ച് നിമിഷനേരത്തേക്കേ ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകൂ എങ്കില്‍ പിന്നീട് ഇത് സങ്കീര്‍ണമായി വരാം. ശബ്ദത്തില്‍ വ്യത്യാസം, എപ്പോഴും ചുമ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും കൂടെയുണ്ടാകാം. ഈ ലക്ഷണങ്ങളും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്.

ഇതിനൊപ്പം പുകവലിയോ മദ്യപാനമോ പോലുള്ള ദുശ്ശീലങ്ങള്‍ കൂടിയുണ്ടെങ്കില്‍ അവസ്ഥ കുറെക്കൂടി മോശമാവുകയേ ഉള്ളൂ. ഭക്ഷണത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ വരുത്തി, ജീവിതരീതികള്‍ മെച്ചപ്പെടുത്തി ഈ പ്രശ്‌നങ്ങളെയെല്ലാം കൈകാര്യം ചെയ്യാനുള്ള ശ്രമമാണ് വേണ്ടത്. ഇതിന് ഗ്യാസ്- അനുബന്ധപ്രശ്‌നങ്ങള്‍ എന്നിവ നമ്മെ ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കണം. ഇത്തരത്തിലുള്ള സംശയങ്ങള്‍ വച്ചുകൊണ്ടിരിക്കാതെ പെട്ടെന്നുതന്നെ ചികിത്സ നേടണം.