പുരുഷന്മാര്‍ ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കണം; ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ അറിയാം


രീരഭാരം കുറയ്ക്കാനായി പലവിധ ഡയറ്റ് പിന്തുടര്‍ന്നവരുടെ ലിസ്റ്റില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ആഹാര സാധനങ്ങളിലൊന്നാണ് ഈന്തപ്പഴം. എന്നാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ പഴം. പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക്.

ഈന്തപ്പഴം പുരുഷന്മാര്‍ക്ക് കൂടുതല്‍ ഫലപ്രദമാണെന്ന് പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ കെ, പ്രോട്ടീന്‍, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ പ്രധാന പോഷകങ്ങളാല്‍ സമ്പന്നമായ ഈന്തപ്പഴം പുരുഷന്മാര്‍ക്ക് ഏറെ ഗുണം ചെയ്യും.

സ്ത്രീകളേക്കാള്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ് പുരുഷന്മാര്‍ക്ക്. ഈസ്ട്രജന്‍ ഒരു പരിധിവരെ സ്ത്രീകളുടെ ഹൃദയാരോഗ്യം സംരക്ഷിക്കും. പുരുഷന്മാര്‍ക്ക് ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള എളുപ്പവഴിയാണ് ഈന്തപ്പഴം. ഇതില്‍ കൊളസ്‌ട്രോള്‍ കുറവും ഇന്‍സോലുബിള്‍, സോലുബിള്‍ ഫൈറുകള്‍ എന്നിവ കൂടുതലുമാണ്.

പുരുഷന്മാരുടെ ശരീര സൗന്ദര്യത്തിനും ഈ പഴം ഗുണം ചെയ്യും. മസില്‍ ലഭിക്കാനും ശരീരത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനും സഹായിക്കും. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴംവെച്ചു കഴിച്ചാല്‍ മതിയാകും. കൊഴുപ്പ് കുറവായതുകൊണ്ട് തടി കൂടില്ല. പുരുഷന്മാരിലെ ക്ഷീണം കുറയ്ക്കാനും ഇത് സഹായിക്കും. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സൂക്രോസ് എന്നിവ ഊര്‍ജമായി മാറി ക്ഷീണം കുറയ്ക്കും.

ഈന്തപ്പഴം കഴിക്കുന്നതിലൂടെ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍:

മുടിയുടെ ആരോഗ്യം വര്‍ധിക്കുന്നു:

ഈന്തപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്നു. വിറ്റാമിന്‍ ഇ ശരീരത്തിന് തിളക്കം നല്‍കും.

2. മെറ്റബോളിസവും പ്രതിരോധശേഷിയും വര്‍ധിപ്പിക്കും:

ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നമ്മുടെ ശരീരത്തിന് എല്ലാവിധത്തിലും ഗുണം ചെയ്യും. ഇത് കഴിക്കുന്നതിലൂടെ മെറ്റബോളിസം മെച്ചപ്പെടുന്നു. ദഹനപ്രശ്‌നങ്ങള്‍ മാറും. പ്രതിരോധ ശേഷി വര്‍ധിക്കുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

3. ശരീരഭാരം കുറയും:

ഈന്തപ്പഴം നാരുകളാല്‍ സമ്പന്നമാണ്. ഇത് ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങളുണ്ടാവില്ല. നല്ല ദഹനവ്യവസ്ഥ കാരണം ശരീരഭാരം ക്രമേണ കുറയാന്‍ തുടങ്ങുന്നു.

4. പ്രമേഹരോഗികള്‍ക്കും കഴിക്കാം:

ഈന്തപ്പഴത്തില്‍ പ്രകൃതിദത്ത പഞ്ചസാര കാണപ്പെടുന്നു. അതിനാല്‍ മധുരം ഇഷ്ടപ്പെടുന്ന പ്രമേഹരോഗികള്‍ക്ക് ജ്യൂസിലും മറ്റും ഈ പഴം ഉള്‍പ്പെടുത്താം. ഇത് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാകുകയും ഇന്‍സുലിന്‍ സ്രവണം വര്‍ധിക്കുകയും ചെയ്യും.