വെെസ് ക്യാപ്റ്റനായി രോഹൻ എസ് കുന്നുമ്മൽ; ദേവ്ധർ ട്രോഫി ഏകദിന ടൂര്‍ണമെന്റിൽ കൊയിലാണ്ടി സ്വദേശിയുൾപ്പെടെ മൂന്ന് മലയാളികൾ
കൊയിലാണ്ടി: ദേവ്ധർ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള ദക്ഷിണമേഖലാ ടീമിൽ ഇടം നേടി കൊയിലാണ്ടി സ്വദേശി രോഹൻ എസ്. കുന്നുമ്മൽ. വെെസ് ക്യാപ്റ്റനായാണ് രോഹൻ ടീമിൽ ഇടം പിടിച്ചത്. കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ക്യാപ്റ്റൻ. രോഹന് പുറമേ രണ്ട് മലയാളി താരങ്ങളും ടീമിലുണ്ട്. സിജോ മോൻ ജോസഫും ദേവ്ദത്ത് പടിക്കലുമാണ് ടീമില്‍ ഉൾപ്പെട്ട മലയാളി താരങ്ങൾ. ഈ മാസം 24 മുതല്‍ പുതുച്ചേരിയിലാണ് ദേവ്ധർ ട്രോഫി ഏകദിന ടൂര്‍ണമെന്റ് തുടങ്ങുന്നത്.
സഞ്ജു സാംസണിന് ശേഷം കേരള ക്രിക്കറ്റില്‍ നിന്ന് വലിയ പ്രതീക്ഷയോടെ വളരുന്ന താരമാണ് രോഹന്. അവസാന ഐപിഎല്ലില്‍ ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും രോഹനെ വാങ്ങാന്‍ ആളുണ്ടായില്ല. അതുകൊണ്ടുതന്നെ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ മികവുകാട്ടേണ്ടത് രോഹനെ സംബന്ധിച്ച് അത്യാവശ്യമാണ്.
ഏകദിന ക്രിക്കറ്റില്‍ ഓരോ സംസ്ഥാനത്തും മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ടീമില്‍ ഇടം നേടുകയെങ്കിലും ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കര്‍ക്ക് ടീമിലിടം കിട്ടിയത് അപ്രതീക്ഷിതമായി. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗോവക്കായി നടത്തിയ മികച്ച പ്രകടനവും ഇടം കൈയന്‍ പേസറായതിനാല്‍ ബൗളിംഗ് വൈവിധ്യം ഉറപ്പുവരുത്താം എന്നതും കണക്കിലെടുത്താണ് അര്ജ്ജുന് ടീമില്‍ സ്ഥാനം നല്‍കിയതെന്ന് സെലക്ടര്‍മാര്‍ വിശദീകരിച്ചു.
ദേവ്ധർ ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീം: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), എൻ ജഗദീശൻ (വിക്കറ്റ് കീപ്പർ), രോഹിത് റായിഡു, കെ ബി അരുൺ കാർത്തിക്, ദേവദത്ത് പടിക്കൽ, റിക്കി ഭുയി (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, വി കവേരപ്പ, വി വൈശാഖ്, കൗശിക് വി, മോഹിത് വി, മോഹിത് വി, മോഹിത് വി. , സിജോമോൻ ജോസഫ്, അർജുൻ ടെണ്ടുൽക്കർ, സായ് കിഷോർ.
Summary: Rohan S Kunummal as Ves Captain. Three Malayalees in the Devdhar Trophy Tournament