താരന്‍ പ്രശ്‌നക്കാരനാണോ? വീട്ടിലുണ്ട് പരിഹാരമാർഗങ്ങൾ; ഇടതൂർന്ന മുടിയഴകിനായി ഇവ പരീക്ഷിച്ച് നോക്കൂ…
പ്രായഭേദമെന്യേ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തലയിൽ ചൊറിച്ചിലും, പൊളിഞ്ഞിളകിയ താരൻ അങ്ങിങ്ങായി പൊങ്ങിനിൽക്കുന്നതിന്റെ വൃത്തികേടും, നെറ്റിയിലും മുഖത്തും ഉണ്ടാകുന്ന കുരുക്കളുമൊക്കെയായി താരൻ വരുത്തുന്ന പ്രശ്നങ്ങൾ പലതാണ്. മുടിയെ വരണ്ടുണങ്ങിയതാക്കി മാറ്റി, അതിലൂടെ മുടിക്കൊഴിച്ചില്‍ വര്‍ധിപ്പിക്കാന്‍ താരന് സാധിക്കും. തല ചൊറിച്ചിലും ഇതോടൊപ്പം വര്‍ധിക്കും. മഞ്ഞുകാലത്താണ് താരന്‍ കൂടുതലായി നമ്മുടെ മുടിയില്‍ കണ്ടുവരുന്നത്
താരന്‍ വരാന്‍ പല കാരണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലപ്പോള്‍ മുടി വൃത്തിയോടെ കൊണ്ടുനടന്നില്ലെങ്കില്‍ ഇവ സംഭവിക്കാം. ചിലപ്പോള്‍ ഇന്‍ഫെക്ഷന്‍ കൊണ്ട് സംഭവിക്കാം. മുടിയുടെ മൃദുവായ സ്വഭാവത്തിന് പറ്റാത്ത ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടും താരന്‍ സംഭവിക്കാം. താരന്‍ ഒരിക്കല്‍ വന്നാല്‍ പിന്നെ പോകാന്‍ ബുദ്ധിമുട്ടാണെന്ന് പലരും പറയാറുണ്ട്. പക്ഷേ അങ്ങനെയല്ല, വിചാരിച്ചാല്‍ നമുക്ക് അതിനെ ഇല്ലാതാക്കാം.
താരനകറ്റനുള്ള വഴികളിതാ…
ആര്യവേപ്പ് കൊണ്ട് താരനെ ഇല്ലാതാക്കാന്‍ സാധിക്കും. മുടിയുടെ ആഴത്തിലേക്കിറങ്ങി അവ വൃത്തിയാക്കും. ഇതിലൂടെ മുടിവളര്‍ച്ചയുമുണ്ടാവും. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ഘടകങ്ങള്‍ ആര്യവേപ്പിലുണ്ട്. ഇത് കുറച്ച് നേരം പുരട്ടിവെച്ച ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയണം.
നെല്ലിക്കാപ്പൊടിയും യോഗര്‍ട്ടും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടിയുടെ ബലം വര്‍ധിപ്പിക്കും. നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍സിയുണ്ട്. ഇവ താരനെ ചെറുക്കാന്‍ നല്ലതാണ്. യോഗര്‍ട്ടില്‍ മുടിക്ക് വേണ്ടുന്ന ബാക്ടീരിയയുണ്ട്. രണ്ട് സ്പൂണ്‍ നെല്ലിക്കാപ്പൊടിയും യോഗര്‍ട്ടും ചേര്‍ത്ത് മുടിയില്‍ പുരട്ടി നോക്കൂ. മാറ്റങ്ങള്‍ കാണാം
താരന് പ്രധാന കാരണം സ്‌ട്രെസ്സാണ്. ആവശ്യത്തില്‍ അധികം മാനസിക പിരിമുറുക്കും നമ്മള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അത് നമ്മളെ ബാധിക്കാം. പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കും. അതിലൂടെ താരന്‍ വരാം. ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുക. സന്തോഷകരമായ കാര്യത്തില്‍ ശ്രദ്ധിക്കുക. എങ്കില്‍ താരനും കുറയ്ക്കാം.
ഈ ചേരുവകൾ ചേർത്ത് വീട്ടിൽ തന്നെ എണ്ണയുണ്ടാക്കുന്നതും താരന് നല്ലതാണ്.
∙ കറിവേപ്പില, കണിക്കൊന്നയുടെ തൊലി, കറുക എന്നിവ തുല്യ അളവിലെടുത്ത് അരച്ചത് 25 ഗ്രാം, 400 മില്ലി വെള്ളം, 100 മില്ലി വെളിച്ചെണ്ണ/ എള്ളെണ്ണ എന്നിവ കാച്ചി 100 മില്ലിയാക്കുക. ഈ എണ്ണ തലയിൽ തേക്കുന്നത് താരനും താരൻ മൂലമുള്ള ചൊറിച്ചിലും അകലാൻ സഹായിക്കും.
∙ താരൻ ശല്യം ചെയ്യാതിരിക്കാനുള്ള എണ്ണയാണിത്.10 ഗ്രാം വീതം ജീരകവും ചുവന്നുള്ളിയും അരച്ചുവയ്ക്കുക. ചെമ്പരത്തിയുടെ പൂവും, ഇലയും പിഴിഞ്ഞ് വെള്ളം കൂടി ചേർത്ത് 400 മില്ലി നീരെടുക്കുക. ഇവ 100 മില്ലി എള്ളെണ്ണയിൽ ചേർത്തു കാച്ചി 100 മില്ലിയാക്കി വറ്റിക്കുക.
∙ 150 മില്ലി എണ്ണയിൽ 300 ഗ്രാം തുമ്പ സമൂലം പിഴിഞ്ഞ നീരും 15 ഗ്രാം ജീരകം അരച്ചതും ചേർത്തു കാച്ചി 100 മില്ലിയാക്കി വറ്റിക്കുക. ഇടയ്ക്കിടെ താരൻ തല പൊക്കില്ല.
Summary: health tips hair care easy way to remove dandruff