അബുദാബിയില്‍ നിന്നും കരിപ്പൂരിലേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം


കോഴിക്കോട്: അബുദാബിയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രൈസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിന് തീ പീടിച്ചത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം അബുദാബിയിലേക്ക് തിരിച്ചിറക്കുകയായിരുന്നു.

184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയിട്ടുണ്ട്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 348 വിമാനത്തിനാണ് അപകടം സംഭവിച്ചത്. സമുദ്രനിരപ്പില്‍ നിന്നും ആയിരം അടി മുകളിലുള്ളപ്പോഴായിരുന്നു എഞ്ചിനിയില്‍ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്.