കോടഞ്ചേരിയിൽ ടാപ്പിങ് തൊഴിലാളി റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍


കോടഞ്ചേരി: തെയ്യപ്പാറയിൽ റബ്ബര്‍ ടാപ്പിംങ് തൊഴിലാളിയെ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി പുളവള്ളി നെടിയാക്കല്‍ ബിനോയ് തോമസ് ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ജീവനൊടുക്കുന്ന വിവരം ഞായറാഴ്ച രാവിലെ ഭാര്യയെ വാട്‌സാപ്പ് മുഖാന്തിരം അറിയിച്ചിരുന്നതായാണ് നിഗമനം.

വായ്പയെടുത്ത പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കോളുകള്‍ വന്നിരുന്നതായും ഇയാള്‍ വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പതിനഞ്ച് വര്‍ഷത്തോളമായി തെയ്യപ്പാറയിലുള്ള തോട്ടത്തില്‍ ജോലിചെയ്തുവരികയാണ് ബിനോയ്.

ഇതിന് സമീപത്ത് തന്നെയുള്ള വീട്ടിലാണ് ഇദ്ദേഹത്തിന്റെ താമസം. ഭാര്യ: റിസ്റ്റി ബിനോയ്. മക്കള്‍: ആല്‍ബിന്‍, അലന്‍.