കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തകന്‍ മനാട് എടക്കുടി അച്യുതന്‍ നായര്‍ അന്തരിച്ചു


ഉള്ള്യേരി: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തകന്‍ മനാട് എടക്കുടി അച്യുതന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

കക്കഞ്ചേരി കയര്‍ സഹകരണ സംഘം ഡയരക്ടര്‍, കക്കഞ്ചേരി ക്ഷീരസഹകരണ സംഘം ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചു.

ഭാര്യമാര്‍: നാരായണി, പരേതയായ കമല. മക്കള്‍: ദാസന്‍ ,പ്രബീഷ് കുമാര്‍, ഷൈജു, പരേതയായ സരള. മരുമക്കള്‍: ദേവി, ശ്രീലത, മിനി. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നായര്‍, മാധവിയമ്മ, കല്ല്യാണിയമ്മ, പരേതനായ ചെറിയേക്കന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച്ച.mid3]