കൊളസ്‌ട്രോള്‍ കൂടുതലാണോ? എങ്കില്‍ ഈ ആഹാരസാധനങ്ങളോട് നോ പറഞ്ഞേക്കൂ
തണുപ്പ്കാലത്ത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയുണ്ടാകും. ശരീര താപനില കുറയുന്നത് കാരണം കൂടുതല്‍ കലോറിയുള്ള ഭക്ഷണം കഴിക്കാന്‍ താല്‍പര്യം തോന്നുന്നതാണ് ഇതിന് കാരണം. എന്നാല്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കാതെ സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ക്കു പിന്നാലെ പോയാല്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള ഘടകങ്ങളുടെ അളവ് കൂടുന്നതിന് കാരണമാകും.
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ധമനികള്‍ അടഞ്ഞുപോകുന്നതിന് കാരണമാകും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ചികിത്സിച്ചില്ലെങ്കില്‍ സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് എന്നിവയ്ക്ക് വഴിവെക്കുകയും ചെയ്യും.
അതിനാല്‍ കൊളസ്‌ട്രോള്‍ ഉയരാതെ നോക്കാന്‍ ആഹാരകാര്യത്തില്‍ നന്നായി ശ്രദ്ധിക്കണം. കൊളസ്‌ട്രോളിന് കാരണമാകുന്ന ആഹാരസാധനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മധുരമുള്ള ആഹാരസാധനങ്ങള്‍:
മധുരമുള്ള പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍, കേക്കുകള്‍ എന്നിവ കൊളസ്‌ട്രോള്‍ ഉയരുന്നതിന് കാരണമാകും. ബേക്ക് ചെയ്ത സാധനങ്ങളില്‍ പൂരിത കൊഴുപ്പ് ധാരാളമുണ്ട്.
പഞ്ചസാര നിങ്ങളുടെ ശരീരത്തിലെ ട്രൈഗ്ലിസറൈഡുകള്‍ വര്‍ദ്ധിപ്പിക്കുകയും HDL (നല്ല കൊളസ്‌ട്രോള്‍) അളവ് കുറയ്ക്കുകയും ചെയ്യുന്നു. ശീതളപാനീയങ്ങള്‍, ടിന്നിലടച്ച ജ്യൂസുകള്‍ എന്നിവയ്ക്കൊപ്പം, ഈ മധുര പലഹാരങ്ങളും ശരീരഭാരം വര്‍ധിപ്പിക്കും, ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വര്‍ധിക്കാനിടയാക്കും.
റെഡ് മീറ്റ്
മറ്റേതൊരു മാംസ ഉല്‍പ്പന്നത്തേക്കാളും ആട്ടിറച്ചി, പന്നിയിറച്ചി എന്നിവയില്‍ കൊളസ്ട്രോളും പൂരിത കൊഴുപ്പും കൂടുതലാണ്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഇവ കഴിക്കുന്നത് അപകടകരമാണ്. അവര്‍ക്ക് ഹൃദ്രോഗമുണ്ടെങ്കില്‍ അത് മാരകമായേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വറുത്ത ഭക്ഷണങ്ങള്‍
ഉരുളക്കിഴങ്ങ് ചിപ്‌സ്, എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ എന്നിവയോട് ആളുകള്‍ക്ക് പ്രിയം കൂടുതലാണ്. ഇവ രുചികരമാണെങ്കിലും അതുപോലെ തന്നെ ആരോഗ്യത്തിന് പ്രശ്‌നമായവയാണ്. വറുക്കാത്ത ഭക്ഷണങ്ങളെ അപേക്ഷിച്ച് അവയ്ക്ക് ഉയര്‍ന്ന കലോറിയും ഊര്‍ജ സാന്ദ്രതയുമുണ്ട്. എല്‍ഡിഎല്‍ (മോശം കൊളസ്‌ട്രോള്‍) കുറയ്ക്കണമെങ്കില്‍ വെള്ളം, നാരുകള്‍, എച്ച്ഡിഎല്‍ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. കൂടാതെ, വ്യായാമം ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.