നോട്ടടിക്കാന്‍ പോകുന്നോ? കറന്‍സി നോട്ട് പ്രസ്സില്‍ 125 ഒഴിവുകള്‍; ശമ്പളം 27,600 രൂപ മുതല്‍ 95,910 രൂപവരെ


നാസിക്: സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ യൂണിറ്റായ നാസിക്കിലെ കറന്‍സി നോട്ട് പ്രസ്സില്‍ 125 സൂപ്പര്‍വൈസര്‍/ടെക്‌നീഷ്യന്‍ ഒഴിവ്. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 16 വരെ സമര്‍പ്പിക്കാം.

സ്‌റ്റൈപന്‍ഡ്: ടെക്‌നീഷ്യന്‍ അപ്രന്റിസ് 8000 രൂപ, ഗ്രാജ്വേറ്റ് അപ്രന്റിസ് 9000 രൂപ; സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സില്‍ 1937 ഒഴിവുകള്‍
തസ്തികയും യോഗ്യതയും.

സൂപ്പര്‍വൈസര്‍ (പ്രിന്റിങ്): ഒന്നാം ക്ലാസ് എന്‍ജിനീയറിങ് ഡിപ്ലോമ (പ്രിന്റിങ്) അല്ലെങ്കില്‍ ബിഇ/ബിടെക്/ബിഎസ്സി എന്‍ജിനീയറിങ് (പ്രിന്റിങ്).

സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍): ഒന്നാം ക്ലാസ് എന്‍ജിനീയറിങ് ഡിപ്ലോമ (ഇലക്ട്രിക്കല്‍) അല്ലെങ്കില്‍ ബിഇ/ബിടെക്/ബിഎസ്സി എന്‍ജിനീയറിങ് (ഇലക്ട്രിക്കല്‍).

സൂപ്പര്‍വൈസര്‍ (ഇലക്ട്രോണിക്‌സ്): ഒന്നാം ക്ലാസ് എന്‍ജിനീയറിങ് ഡിപ്ലോമ (ഇലക്ട്രോണിക്‌സ്) അല്ലെങ്കില്‍ ബിഇ/ബിടെക്/ബിഎസ്സി എന്‍ജിനീയറിങ് (ഇലക്ട്രോണിക്‌സ്).

സൂപ്പര്‍വൈസര്‍ (മെക്കാനിക്കല്‍): ഒന്നാം ക്ലാസ് എന്‍ജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കല്‍) അല്ലെങ്കില്‍ ബിഇ/ബിടെക്/ബിഎസ്സി എന്‍ജിനീയറിങ് (മെക്കാനിക്കല്‍).

സൂപ്പര്‍വൈസര്‍ (എയര്‍ കണ്ടീഷനിങ്): ഒന്നാം ക്ലാസ് എന്‍ജിനീയറിങ് ഡിപ്ലോമ (എയര്‍ കണ്ടീഷനിങ്) അല്ലെങ്കില്‍ ബിഇ/ബിടെക്/ബിഎസ്സി എന്‍ജിനീയറിങ് (എയര്‍ കണ്ടീഷനിങ്).

സൂപ്പര്‍വൈസര്‍ (എന്‍വയണ്‍മെന്റ്): ഒന്നാം ക്ലാസ് എന്‍ജിനീയറിങ് ഡിപ്ലോമ (എന്‍വയണ്‍മെന്റ്) അല്ലെങ്കില്‍ ബിഇ/ബിടെക്/ബിഎസ്സി എന്‍ജിനീയറിങ് (എന്‍വയണ്‍മെന്റ്).

സൂപ്പര്‍വൈസര്‍ (ഐടി): ഒന്നാം ക്ലാസ് എന്‍ജിനീയറിങ് ഡിപ്ലോമ (ഐടി/ സിഎസ്) അല്ലെങ്കില്‍ ബിഇ/ബിടെക്/ ബിഎസ്സി എന്‍ജിനീയറിങ് (ഐടി/സിഎസ്).

ജൂനിയര്‍ ടെക്‌നീഷ്യന്‍ (പ്രിന്റിങ്): പ്രിന്റിങ് ട്രേഡില്‍ ഐടിഐ (എന്‍സിവിടി/എസ്സിവിടി)/പ്രിന്റിങ് ടെക്‌നോളജി ഡിപ്ലോമ.

പ്രായവും ശമ്പളവും: ന്മസൂപ്പര്‍വൈസര്‍: 18-30; 27,600-95,910. ന്മജൂനിയര്‍ ടെക്‌നീഷ്യന്‍: 18-25; 18,780-67,390.