വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തലായനി സ്വദേശി ശിവദാസൻ


കൊയിലാണ്ടി: പന്തലായനി പടിഞ്ഞാറെതാഴെ വയലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പന്തലായനി സ്വദേശിയായ ചാത്തോത്ത് ശിവദാസനാണ് മരിച്ചത്. 55 വയസാണ്.

ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് വെള്ളിലാട്ട് അംഗനവാടിക്ക് സമീപം പടിഞ്ഞാറെതാഴെ വയലിൽ  വെള്ളത്തിൽ മൃതദേഹം കമഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാർ  കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശിവനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.

ജോലിക്ക് പോയ ശിവൻ ഇന്നലെ തിരിച്ച് വീട്ടിലെത്തിയിരുന്നില്ല. തിരിച്ച് വരുന്നതിനിടയിൽ വയലിലെ വെള്ളത്തിൽ വീണതാകാമെന്നാണ് കരുതുന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുന്ന മൃതദേഹം വൈകീട്ട് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

പരേതനായ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു. മകൻ: അഖിൽ ആനന്ദ്. സഹോദരങ്ങൾ: ശ്യാമള (മൂടാടി), ഗീത കൂട്ടാലിട), പരേതനായ ശശിധരൻ.

കൊയിലാണ്ടി പന്തലായനിയിൽ മധ്യവയസ്കൻ വയലിൽ വീണ് മരിച്ച നിലയിൽ

Summary: identified the deadbody found  in field at panthalayani