നാദാപുരം എം.ഇ.ടി കോളേജില്‍ ക്രൂര റാഗിംഗ്; ആക്രമിച്ചത് 15 അംഗ സംഘം


Advertisement

നാദാപുരം: ജില്ലയിൽ വീണ്ടും റാഗിംഗ്. നാദാപുരം എംഇടി കോളേജിലാണ് വിദ്യാർത്ഥിക്കെ നേരെ ക്രൂര റാഗിംഗ് നടന്നത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന് നേരെയാണ് അക്രമമുണ്ടായത്.

Advertisement

ഒക്ടോബർ 26 നാണ് സംഭവം നടന്നത്. നാദാപുരം എംഇടി കോളേജിൽ വെച്ചാണ് സംഭവമുണ്ടായത്. 15 അംഗ സംഘമാണ് തന്നെ മർദ്ധിച്ചതെന്നും ഇടത് ചെവിയുടെ കർണപുടം തകർന്നതായി വിദ്യാര്‍ത്ഥി പറഞ്ഞു. . രക്ഷിതാക്കൾ കോളജ് അധികൃതർക്കും പോലീസിനുംഇതിനെതിരെ പരാതി നൽകി.

Advertisement

ദിവസങ്ങൾക്കു മുൻപ് ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങിന്റെ പേരില്‍ മര്‍ദ്ദിച്ചതായി പരാതി ഇയർന്നിരുന്നു. കൊടുവള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആദിദേയ് (17) ക്കാണ് മര്‍ദ്ദനമേറ്റത്. റാഗിംങിന്റെ പേരില്‍ ഇരുപതോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പറഞ്ഞത്/.

Advertisement