കനത്ത മഴ: താമരശ്ശരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം തടസപ്പെട്ടു (വീഡിയോ കാണാം)
താമരശ്ശേരി: കനത്ത മഴയെ തുടർന്ന് താമരശ്ശരി ചുരത്തിൽ മണ്ണിടിഞ്ഞു. ചുരത്തിലെ ഒമ്പതാം വളവിനും ലക്കിടി എയ്ഡ് പോസ്റ്റിനും ഇടയിലാണ് മണ്ണിടിഞ്ഞത്. ഇന്ന് വെെകീട്ട് നാലരയോടെയാണ് അപകടം.
മണ്ണിടിഞ്ഞതിനെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അപകട സമയത്ത് അതുവഴി അധികം യാത്രക്കാർ പോകാഞ്ഞതും വാഹനങ്ങളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴാത്തതും വൻ അപകടം ഒഴിവാക്കി. പ്രദേശത്ത് ഇപ്പോഴും മഴതുടരുകയാണ്.
വീഡിയോ കാണാം:
Summary: Heavy rains: Landslides at Tamarassery Pass; Traffic is disrupted (watch video)