വീട്ടിൽ ഗ്യാസ് കുക്കറിൽ ചാരായവാറ്റ്; വിൽപ്പനയ്ക്കായി സൂക്ഷിച്ച ചാരായവുമായി ചേമഞ്ചേരി സ്വദേശി പിടിയിൽ


ചേമഞ്ചേരി: വിൽപ്പനയ്ക്കായി വീട്ടിൽ ചാരായം സൂക്ഷിച്ച ചേമഞ്ചേരി സ്വദേശി പിടിയിൽ. ചേമഞ്ചേരി പൂക്കാട് പാറപ്പറമ്പിൽ രാജനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. അൻപത്തിയെട്ടു വയസ്സായിരുന്നു.

അഞ്ച് ലിറ്റർ വാറ്റുചാരായമാണ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. കുറേ നാളുകളായി പ്രതി വീട്ടിൽ വച്ച് ഗ്യാസ് കുക്കറിൽ ചാരായവാറ്റ് നടത്തി വരികയായിരുന്നു എന്ന് എക്‌സൈസ് സംഘം അറിയിച്ചു. പതിമൂന്നാം തീയതി വ്യാഴാഴ്ച എട്ടു മണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിൽ റിമാൻഡ് ചെയ്തു.  കൊയിലാണ്ടി എക്‌സൈസ് ഇൻസ്‌പെക്ടർ ജി.ബിനുഗോപാലിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.പി ദിപീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.കെ രതീഷ്, റ്റി.ഷിജു, പി.പി ഷൈജു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർബി.എൻ ഷൈനി ഡ്രൈവർ മുബശീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.