കോഴിക്കോട് ഖാസിക്കെതിരെ പീഡന പരാതി; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്ത് പോലീസ്
കോഴിക്കോട്: കോഴിക്കോട് ഖാസിക്കെതിരെ പീഡനക്കേസ്. ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.കണ്ണൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്.
രണ്ട് വർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാല്‍ കുടുംബ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഖാസിയുമായി യുവതി തെറ്റിയതോടെ പരാതി നൽകിയെന്നാണ് ഖാസിയുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ വിഷയത്തിൽ പ്രതികരിച്ചത്.
ഐ.പി.സി. 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.