ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധ അന്തരിച്ചു


ചെറുവണ്ണൂർ: ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഒന്‍പത് മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 7.30 കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡായ കക്കരമുക്കില്‍ നിന്ന് സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റാവുകയായിരുന്നു.

ഭര്‍ത്താവ്: ഇയ്യത്തറമ്മല്‍ കുമാരന്‍. മക്കള്‍: രഘുല, ആതിര, അശ്വതി.

Summary: Cheruvannur panchyat president E T Radha passed away