40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ് ആട്; രാത്രിയിൽതന്നെ കിണറ്റിലിറങ്ങി രക്ഷപെടുത്തി കൊയിലാണ്ടി അഗ്നിശമന സേന (വീഡിയോ കാണാം)


കൊയിലാണ്ടി: വെള്ളമുള്ള കിണറ്റിൽ വീണു കുടുങ്ങിയ ആടിന് രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന അംഗം. ഇവർ കിണറ്റിലിറങ്ങി ആടിനെ രക്ഷപ്പെടുത്തുകയായിരുന്നു. അത്തോളി മൊടക്കല്ലുർ മീത്തൽ ഹൗസ് മപ്പുറത്ത് ആഷിക് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആട് ആണ് കിണറ്റിൽ വീണത്.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ഉടനെ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ഇവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഏകദേശം 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി ആട്ടിൻകുട്ടിയെ റെസ്ക്യു നെറ്റിന്റെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു.

അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ഗ്രേഡ് എ.എസ്ടി.ഓ മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായഹേമന്ത് ബി, ജിനീഷ് കുമാര്‍, ലിനീഷ്, സജിത്ത് പി, റഷീദ് കെ.പി, ഹോംഗാർഡ്മാരായ സോമകുമാര്‍, സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

വീഡിയോ കാണാം: