പെരുവട്ടൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവതി; കൊയിലാണ്ടി സ്റ്റേഷനിൽ എത്തിച്ച് പിങ്ക് പോലീസ്


കൊയിലാണ്ടി: പെരുവട്ടൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവതിയെ പിങ്ക് പോലീസ് കൊയിലാണ്ടി സ്റ്റേഷനിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് 11 മണിയോടെയാണ് യുവതിയെ പെരുവട്ടൂർ അമ്പ്രമോളി കനാലിന് സമീപം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പിങ്ക് പോലീസ് എത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു.

യുവതി ഒന്നും സംസാരിക്കുന്നില്ലെന്നും ആളെ തിരിച്ചറിയാൻ സഹായകമാകുന്ന യാതൊരു വിവരവും നിലവിൽ ലഭ്യമായിട്ടില്ലെന്നും പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. യുവതിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.