കോഴിക്കോട് ബീച്ച് ആശുപത്രിയിൽ അജ്ഞാതനായ മധ്യവയസ്കൻ മരിച്ചു; തിരിച്ചറിയുന്നവർ അറിയിക്കണമെന്ന് പൊലീസ്


Advertisement

കോഴിക്കോട്: കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ട മധ്യവയസ്‌കന്റെ വിലാസമോ ബന്ധുക്കളെപ്പറ്റിയുള്ള വിവവരങ്ങളോ കണ്ടെത്താന്‍ കഴിയാതെ പോലീസും ആശുപത്രി അധികൃതരും. അന്‍പത്തിയാറു വയസ്സുള്ള ഉദയഭാനുവാണ് ഹോസ്പിറ്റലില്‍ മരണപ്പെട്ടത്.

Advertisement

ഉദയഭാനുവിന് അഞ്ച് അടി ഉയരം ഒത്ത ശരീരം, ഇരു നിറം ആണെന്ന് നടക്കാവ് പോലീസ് പറഞ്ഞു. ഇയാളുടെ വിലാസമോ ബന്ധുക്കളെ കുറിച്ചുള്ള എന്തെങ്കിലും വിവരമോ ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ നടക്കാവ് പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പരുകളിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Advertisement

ഇന്നാണ് മരണം സംഭവിച്ചത്. ഇയാള്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി കോഴിക്കോട് നഗരത്തില്‍ താമസിച്ചു വരുകയാണ്.

Advertisement

0495-2766433
9497980720
9497987181