സുധീര്‍ദാസിന് കൈത്താങ്ങായി പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂള്‍; വിദ്യാര്‍ത്ഥികളും പി.ടി.എയും ചേര്‍ന്ന് സമാഹരിച്ച ഒന്നരലക്ഷത്തിലേറെ രൂപ ചികിത്സാ കമ്മിറ്റിക്ക് കൈമാറി


കൊയിലാണ്ടി: പൊതുപ്രവര്‍ത്തകനും സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ എം.എ.സുധീര്‍ദാസിന്റെ ചികിത്സയ്ക്കായി പണം സമാഹരിച്ച് പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍. വിദ്യാര്‍ത്ഥികളും പി.ടി.എയും ചേര്‍ന്ന് സമാഹരിച്ച തുകയുടെ ആദ്യഗഡുവായ 1,52,790 രൂപ ചികിത്സാ കമ്മിറ്റിക്ക് കൈമാറി.

പി.ടി.എ പ്രസിഡന്റ് പി.പി.രാധാകൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ പ്രബീത് മാസ്റ്റര്‍, പ്രധാനാധ്യാപിക ഗീത എം.കെ എന്നിവര്‍ ചേര്‍ന്ന് ചികിത്സാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.എസ്.രാജന് തുക കൈമാറി. ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ്ബാബു, എസ്.എസ്.ജി ചെയര്‍പേഴ്‌സണ്‍ പി.കെ.രഘുനാഥ്, സ്റ്റാഫ് സെക്രട്ടറി ലിഗേഷ് മാസ്റ്റര്‍, ചികിത്സ സഹായ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.കെ.ബാലകൃഷ്ണന്‍, കണ്‍വീനര്‍ കെ.പി.ചന്ദ്രന്‍, ട്രഷറര്‍ വി.കെ.ശിവദാസന്‍, ശശി എസ്. നായര്‍ എന്നിവര്‍ സന്നിഹിതരായി.