‘ഈ മണ്ണില്‍ വേണ്ടാ, ഇനിയൊരു യുദ്ധം’; പൊയില്‍ക്കാവ് യു.പി സ്‌കൂളില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണം (വീഡിയോ കാണാം)


കൊയിലാണ്ടി: പൊയില്‍ക്കാവ് യു.പി സ്‌കൂളില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. മാനവരാശിക്ക് മേല്‍ യുദ്ധക്കൊതിയന്മാര്‍ നടത്തിയ ക്രൂരതയ്ക്ക് മാപ്പില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിന്റെയും അസാദി ഉറുദു ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.

ഈ മണ്ണില്‍ ഇനിയൊരു യുദ്ധം അനുവദിക്കില്ലായെന്ന് പ്രതിജ്ഞയെടുത്ത കുരുന്നുകള്‍ മണ്ണില്‍ വിരിഞ്ഞ സഡാക്കോയ്ക്ക് പുഷ്പങ്ങള്‍ അര്‍പ്പിച്ചു. പ്രധാനാധ്യാപിക രോഷ്‌നി ആര്‍ യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. സൂരജ് കുമാര്‍ നേതൃത്വം നല്‍കി.

വീഡിയോ കാണാം: