ആശാവര്‍ക്കര്‍മാരുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്തണം: ഐ.എന്‍.ടി.യു.സിയുടെ അരിക്കുളം പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണയില്‍ മൂനീര്‍ എരവത്ത്


അരിക്കുളം: ആശ വര്‍ക്കര്‍മാരുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും സമ്പൂര്‍ണ്ണ പരാജയമായി പിണാറായി സര്‍ക്കാര്‍ കേരളത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആശാവര്‍ക്കര്‍മാരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ തൊഴില്‍ മേഖലകളും തകര്‍ന്ന് കേരള ജനത പട്ടിണിയിലേക്ക് നീങ്ങുമ്പോഴും സര്‍ക്കാറിന് യാതൊരു അനക്കവും ഇല്ല. കേരളത്തില്‍ ആകെ നടക്കുന്നത് സമ്മേളന മാമാങ്കങ്ങള്‍ മാത്രമാണ്. ലഹരിമാഫിയകളും കൊലപാതങ്ങളും കൊണ്ട് കേരളം പൊറുതിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് എടച്ചേരി അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ കെ.അഷ്‌റഫ്, സി.രാമദാസ്, രാമചന്ദ്രന്‍ നീലാബരി, ശ്രീധരന്‍ കണ്ണമ്പത്ത്, അരിക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശശി ഊട്ടേരി, കെ.ശ്രീകുമാര്‍, എസ്.മുരളീധരന്‍, അരിക്കുളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമള എടപ്പള്ളി, ബിന്ദു പറമ്പടി, ബിനി മഠത്തില്‍, മഹിളാ കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം പ്രസിഡന്റ് പി.എം.രാധ, ഡി.കെ.ഡി.എഫ് പ്രസിഡന്റ് എന്‍.ഹരിദാസന്‍, സേവാ ദള്‍ മേപ്പയ്യൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ അനില്‍കുമാര്‍, അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് നേതാക്കളായ ടി.ടി.ശങ്കരന്‍ നായര്‍, പ്രതാപ് ചന്ദ്രന്‍ ബാബു പറമ്പടി, ബാലകൃഷ്ണന്‍ കൈലാസം, കെ.കെ.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.ശബരി, ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം ട്രഷറര്‍ രാമചന്ദ്രന്‍ ചിത്തിര, തങ്കമണി ദീപാലയം, കെ.എം.എ.ജലീല്‍, സൗദ കുറ്റിക്കണ്ടി, കുഞ്ഞിരാമന്‍ എടകുറ്റിയ പുറത്ത്, സി.എം രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.