വടകരയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ


വടകര: വടകരയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. മുട്ടുങ്ങൽ രയരങ്ങോത്ത് സ്വദേശി അതുൽ, പയ്യോളി പാലച്ചുവട് സ്വദേശി സിനാൻ എന്നിവരാണ് അറസ്റ്റിലായത്. താഴങ്ങാടി, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ നിന്നാണ് യുവാക്കൾ എംഡിഎംഎയുമായി പിടിയിലായത്.

വടകരയിലെ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ നൽകിയ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ താഴങ്ങാടി കബറും പുറം ബനാത്തിമുറി റോഡിൽ സാഹിബ് മൈതാനത്തിന് സമീപം നിന്നാണ് അതുലിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 0.65 ​ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ലിങ്ക് റോഡിൽ നിന്ന് എംഡിഎംഎയുമായി പിടിയിലായ സിനാനിൽ നിന്ന് 1.5 ​ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. പിടിയിലായവർ വടകര മേഖലയിൽ സ്ഥരമായി ലഹരി വില്പന നടത്തുന്നവരാണെന്ന് പോലിസ് പറഞ്ഞു.

Description: Youths were caught with MDMA from two places in Vadakara