കോൺഗ്രസ് പ്രവർത്തകന്‍ ഇമ്പിലാശ്ശേരി ഖാദറിന്റെ ഓര്‍മകളില്‍ കാവുന്തറ
കാവുന്തറ: സി.പി.എം ഭൂരിപക്ഷ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുകയാണെന്നും ന്യൂനപക്ഷങ്ങള വർഗീയ വാദികളായി മുദ്രകുത്തുകയാണെന്നും കാവിൽ പി.മാധവൻ. സജീവ കോൺഗ്രസ് പ്രവർത്തകനും സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന ഇമ്പിലിശ്ശേരി ഖാദറിൻ്റെ അഞ്ചാം ചരമവാർഷികാചാരണത്തിന്റെ ഭാഗമായി കാവുന്തറയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം നേതാക്കളുടെ അഴിമതിയിലും ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് എല്ലാ ജനവിഭാഗങ്ങളും യുഡിഎഫിനൊപ്പം നിൽക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് സി.പി.എം കുപ്പൂകുത്തി. പ്രവർത്തകരും അനുയായികളും സി.പി.എമ്മിൽ നിന്നും കൂട്ടമായി രാജിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നേതാക്കളായ പി.മോഹനനും എസ്.വിജയരാഘവനും ടി.പി രാമകൃഷ്ണനും ആർ.എസ്.എസിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചാരകരായി മാറിയെന്നും ഇത് കേരളത്തിൽ ചെലവാകില്ലെന്ന് സി.പിഎം മനസിലാക്കണമെന്നും പി.മാധവൻ പറഞ്ഞു. വർഗീയതക്കെതിരെ കാവുന്തറയിലെ മതനിരപേക്ഷ രാഷ്ട്രീയത്തിൻ്റെ ശബ്ദമായിരുന്നു ഇമ്പിലാശ്ശേരി ഖാദറെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എം.സത്യനാഥൻ അധ്യക്ഷത വഹിച്ചു. നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എ.പി ഷാജി, അയമു പൂത്തൂർ, കെ.പി ശശീന്ദ്രൻ, ഇ മജീദ്, പീതാംബരൻ കാവിൽ എന്നിവർ സംസാരിച്ചു.
Description: Kavumthara in the memories of Congress activist Imbilassery Khader