ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം; കീഴരിയൂരില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനം


കീഴരിയൂര്‍: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാടും വയനാട്ടിലും നേടിയ ഉജ്വല വിജയത്തില്‍ കീഴരിയൂരില്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴരിയൂരില്‍ ആഹ്ലാദ പ്രകടനം നടത്തി. യു.ഡി.എഫ് ചെയര്‍മാന്‍ ടി.യു.സൈനുദ്ദീന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ജെ.എസ്.എസ് ജില്ലാ കമ്മിറ്റി അംഗം കെ.എം.സുരേഷ് ബാബു, ചുക്കോത്ത് ബാലന്‍ നായര്‍, ടി.എ.സലാം, കെ.കെ.ദാസന്‍, എം.എം.രമേശന്‍, ശശി പാറോളി, പി.കെ.ഗോവിന്ദന്‍, ഒ.കെ.കുമാരന്‍, കെ.എം.വേലായുധന്‍, ജി.പി.പ്രീജിത്ത്, മെംബര്‍മാരായ, ഇ.എം.മനോജ്, എന്‍.എം.സവിത, കെ.ജലജ എന്നിവര്‍ നേതൃത്വം നല്‍കി.

ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് യു.ഡി.എഫ് നേടിയത്. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി നിയമസഭയിലേക്കെത്തും.

വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ 58389 നേടിയപ്പോള്‍ രണ്ടാമതെത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് 39549 വോട്ടുകളാണ് നേടാനായത്. 37293 വോട്ടുകളാണ് എല്‍.ഡി.എഫ്് സ്ഥാനാര്‍ത്ഥി പി.സരിന് ലഭിച്ചത്.പാലക്കാട് നഗരസഭയിലും യു.ഡി.എഫ് ഒന്നാമതെത്തി. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ നാലുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്കാ ഗാന്ധി വിജയിച്ചത്.