പതിറ്റാണ്ടുകളുടെ രുചിവൈവിധ്യം ഇനി ഓര്‍മ; പുറക്കാടുകാരുടെ പ്രിയപ്പെട്ട കുഞ്ഞിരാമേട്ടന് വിട നല്‍കി നാട്


പുറക്കാട്‌: കല്യാണസദ്യയെന്നാല്‍ പുറക്കാടുകാര്‍ക്ക് കുഞ്ഞിരാമേട്ടന്റെ സദ്യയാണ്. ആവി പറക്കുന്ന ചോറും അതിന്‍മേല്‍ സാമ്പാറും ഒഴിച്ച് കാളനും ഓലനും കൂട്ടിച്ചേര്‍ത്ത് ഒരു പിടി….ആഹാ! ഒരിക്കല്‍ കഴിച്ചാല്‍ കുഞ്ഞിരാമേട്ടന്റെ സദ്യം ആരും മറക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കാരണം കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷമായി പാചകരംഗത്ത് മീത്തലെ ആയടത്തിൽ കുഞ്ഞിരാമട്ടേന്‍ നിറസാന്നിധ്യമായിരുന്നു. മന്ദംകണ്ടത്ത് മാധവന്‍ നായരുടെ കൂടെ കൂടിയാണ് പാചകത്തിന്റെ രഹസ്യകൂട്ടുകള്‍ മനസിലാക്കുന്നത്. പിന്നീട് സ്വന്തമായി പരിപാടികള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയപ്പോള്‍ പാചകരംഗത്ത് കുറഞ്ഞ നാളുകള്‍കൊണ്ട്തന്റെ പേര് എഴുതി ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കല്യാണസദ്യയായിരുന്നു പാചകത്തിലെ പ്രധാനപ്പെട്ടെ ഐറ്റം. ശ്വാസംമുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാചകരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ നൂറ് കണക്കിന് പേരാണ് അവസാനമായി പ്രിയപ്പെട്ട കുഞ്ഞിരാമേട്ടനെ കാണാന്‍ എത്തിയത്.

Description: purakkad kunhiraman Nair’s funeral rites are over