6% വാര്‍ഷിക പലിശ നിരക്കില്‍ 5 ലക്ഷം രൂപവരെ വായ്പ; കോവിഡ് കവർന്ന കുടുംബങ്ങൾക്കായി സ്‌മൈല്‍ കേരള സ്വയം തൊഴില്‍ വായ്പ പദ്ധതി, വിശദാംശങ്ങൾ


Advertisement

കോഴിക്കോട്: കേരള സര്‍ക്കാരിന്റയും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റയും സംയുക്ത സംരംഭമായ സ്‌മൈല്‍ കേരള സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തില്‍ കോവിഡ് -19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംങ്ങളെ സഹായിക്കുന്നതാണ് പദ്ധതി.

Advertisement

6% വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി 5 ലക്ഷം രൂപയാണ് വായ്പയായി ലഭിക്കുന്നത്. വായ്പാ തുകയുടെ 20% അല്ലെങ്കില്‍ പരമാവധി 1 ലക്ഷം രൂപ വരെ സബ്‌സിഡിയും ലഭിക്കും. 18 നും 55 നും ഇടയില്‍ പ്രായമുളള മുഖ്യവരുമാനാശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.

Advertisement

അപേക്ഷക കേരളത്തില്‍ സ്ഥിര താമസക്കാരിയായിരിക്കണം. വിശദവിവരങ്ങള്‍ക്ക് www.kswdc.org കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496015010, 9447084454, 0495-2766454.

Advertisement