47കോടി രൂപയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍


കോഴിക്കോട്: 47 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍. എല്‍.ഡി.എഫിന്റെ ഭാഗമായ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദ് ഉനൈസിനാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഹൈദരാബാദ് പൊലീസ് നേരിട്ട് കൊടുവള്ളിയില്‍ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഹമ്മദ് ഉനൈസ് ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത് എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് പൊലീസ് സംഘം കൊടുവള്ളിയിലെത്തുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസില്‍ നിന്നാണ് ഉനൈസിന് കേസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

പന്നിക്കോട്ടൂര്‍ സ്വദേശിയായ അധ്യാപകന് 22ലക്ഷം രൂപയും എഞ്ചിനീയറായ മറ്റൊരാള്‍ക്ക് 30ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. അന്തര്‍ സംസ്ഥാന ലോബിക്ക് ഇത്തരം തട്ടിപ്പുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.