പന്തീരാങ്കാവിൽ ഡോക്ടറുടെ വീട്ടിൽ ജോലിക്കായി നിർത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ക്രൂര മർദ്ധനം; ബെൽറ്റ് കൊണ്ട് അടിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തതായി പരാതി
കോഴിക്കോട്: വീട്ടുജോലിക്ക് എത്തിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി മർദ്ധിച്ചതായി പരാതി. ഉത്തരേന്ത്യന്‍ സ്വദേശിനിയായ പെൺകുട്ടിക്ക് ആണ് മർദ്ധനമേറ്റത്.
പന്തീരങ്കാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഭാര്യയുമാണ് നിയമവിരുദ്ധമായി പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതും. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശകളായ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു.
കുട്ടിയെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുവേലയ്ക്ക് നിര്‍ത്തിയതും ക്രൂരമായി മര്‍ദ്ദിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട ചില അയല്‍വാസികളാണ് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്.
കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി ബാലികാ മന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ വിശദമായ മൊഴി പന്തീരങ്കാവ് പൊലീസ് രേഖപ്പെടുത്തി വരികയാണ്.