പൊലീസ് വലയത്തില്‍ മുഖം മറച്ച് താഹിറ, ചെയ്ത ഓരോ കാര്യങ്ങളും ഭാവഭേദമില്ലാതെ വിശദീകരിച്ചു; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ കൊലപാതകത്തിലെ പ്രതിയുമായി പൊലീസ് തെളിവെടുക്കാനെത്തിയതിന്റെ ദൃശ്യങ്ങള്‍ കാണാം (വീഡിയോ)


കൊയിലാണ്ടി: അരിക്കുളത്തെ അഹമ്മദ് ഹസൻ റിസായിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയതിന് പിന്നാലെ ബന്ധുവായ കൊലപാതകിയെയും പോലീസ് പിടികൂടിയിരുന്നു. അഹമ്മദിന്റെ വാപ്പ മുഹമ്മദലിയുടെ സഹോദരി താഹിറയാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് താഹിറയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുന്നതും തെളിവെടുപ്പിന് അരിക്കുളത്തെ വീട്ടിൽ കൊണ്ടുവരുന്നതും.

പർദ്ദ വസ്ത്രം ധരിച്ചാണ് താഹിറ പോലീസിനൊപ്പം തെളിവെടുപ്പിന് എത്തിയത്. വീട്ടിൽ വച്ച് ചെയ്ത ഓരോന്നും താഹിറ പോലീസിനോട് വിശദീകരിച്ചു. പോലീസിന്റെ സുരക്ഷാ വലത്തിലാണ് യുവതിയെ അരിക്കുളത്ത് എത്തിച്ചത്.

അഹമ്മദിന്റെ വീട്ടിൽ വിഷം കലർത്തിയ ഐസ്ക്രീമുമായി എത്തിയാണ് യുവതി ക്രൂരമായ കൊലപാതകം നടത്തിയത്. പന്ത്രണ്ടുവയസുള്ള അഹമ്മദാണ് താഹിറയുടെ പകയ്ക്ക് ഇരയാകുന്നത്. മുഹമ്മദ് അലിയുടെ ഭാര്യയെയായിരുന്നു പ്രതി ലക്ഷ്യം വെച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

വൻ പോലീസ് സന്നാഹത്തോടെയാണ് യുവതിയെ തെളിവെടുപ്പിനായി അരിക്കുളത്തെ സ്വന്തം വീട്ടിലെത്തിക്കുന്നത്. വീട്ടിലും സമീപത്തും പോലീസും ഫോറൻസിക് ഴിഭാ​ഗവും പരിശോധ നടത്തുന്നുണ്ട്. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് ഐസ്ക്രീം വാങ്ങിയ ശേഷം ഇവിടെയെത്തിയാണ് ഐസ്ക്രീമിൽ വിഷം ചേർത്തത് എന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയുമായി ഇവിടെ തെളിവെടുപ്പിനെത്തിയത്. പ്രദേശത്ത് വൻ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ കുട്ടിയുടെ ശരീരത്തിൽ അമോണിയം ഫോസ്ഫറസിൻ്റെ അംശം കണ്ടെത്തിയിരുന്നു. ഇത് മരണത്തിന്റെ ദു​രൂഹത വർദ്ധിപ്പിച്ചു. ഇതേതുടർന്ന് കൊയിലാണ്ടി പോലീസ് നിരവധി പേരിൽ നിന്നും മൊഴി എടുത്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇതാണ് താഹിറയിലേക്ക് പോലീസിനെ എത്തിച്ചത്. വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചതായി പോലിസ് പറയുന്നു.

കോഴിക്കോട് റുറൽ ജില്ലാ പോലീസ് മേധാവി ആർ കറപ്പസാമിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി. ആർ.ഹരിപ്രസാദ്, സി.ഐ. കെ.സി.സുബാഷ് ബാബു, എസ്.ഐ.വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ശോഭ, രാഖി, എസ്.സി.പി.ഒ ബിനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുവയസുകാരൻ മരിച്ച സംഭവം: പ്രതി താഹിറയെ തെളിവെടുപ്പിനെത്തിച്ചു  

 

‘ഐസ്ക്രീം വാങ്ങിയ ശേഷം വിഷം ചേർത്ത് കുട്ടിക്ക് നൽകി, കൊലയ്ക്ക് പിന്നിൽ മുൻവെെരാ​ഗ്യം’; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ മരണത്തിന്റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)