പതിവ് തെറ്റിക്കാതെ കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; ഇത്തവണയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം


കാപ്പാട്: കാപ്പാട് ഇലാഹിയ ഹയര്‍ സെക്കെന്ററി സ്‌കൂളിന് ഈ പ്രാവിശ്യവും പതിവ് തെറ്റിയില്ല. ഈ വര്‍ഷവും എസ്.എസ്.എ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ചിരിക്കുകയാണ് ഈ സ്‌കൂള്‍. കഴിഞ്ഞ 24 വര്‍ഷമായി തുടര്‍ച്ചയായി നൂറുശതമാനം വിജയം കൈവരിക്കുന്ന സ്‌കൂളാണിതെന്ന് അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത് വിദ്യാര്‍ഥികളുടെ എണ്ണവും കൂടിയിട്ടുണ്ട്. 103 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. കഴിഞ്ഞവര്‍ഷം 73 പേരായിരുന്നു. ഇത്തവണ 22 പേര്‍ ഫുള്‍ എ പ്ലസ് നേടുകയും 15 പേര്‍ 9 എ പ്ലസ് നേടുകയും ചെയ്തു.

ആയിരത്തോളം വിദ്യാര്‍ഥികള്‍ നിലവില്‍ കാപ്പാട് ഇലാഹിയ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.