കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരണദിനം ‘റെഡ് ബുക്‌സ് ഡേ’ ആയി ആചരിച്ച് പയ്യോളിയിലെ പുരോഗമന കലാസാഹിത്യ സംഘം


പയ്യോളി: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരണ ദിനം ‘റെഡ് ബുക്‌സ് ഡേ’ ആയി ആചരിക്കുന്നതിന്റെ ഭാഗമായി പയ്യോളിയില്‍ പുരോഗമന കലാസാഹിത്യ സംഘം പരിപാടി സംഘടിപ്പിച്ചു. എല്ലാ വര്‍ഗ്ഗസമരങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും പ്രേരണയായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരണ ദിനമായ ഫെബ്രുവരി 21 ന് രങ്ങില്‍ ശ്രീധരന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്.

പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി മെമ്പര്‍ ദീപ ഡി ഓള്‍ഗ ഉദ്ഘാടനം ചെയ്തു. ഹംസ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.

ഇ മോഹന്‍ ദാസ്, ഡോ: ആര്‍.കെ.സതീശ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. മുദ്ര ചന്ദ്രന്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു.